കാസര്‍കോട്: ബീരന്ത്‌വയലില്‍ വീട് കുത്തിതുറന്ന് കവര്‍ച്ച നടത്താനെത്തിയ പതിനാറുകാരന്‍ നാട്ടുകാരെ വെട്ടിച്ച് രക്ഷപ്പെട്ടു. പിടിയിലാകുമെന്ന് ഉറപ്പായതോടെ ആഭരണങ്ങള്‍ ഉപേക്ഷിച്ചാണ് കൗമാരക്കാരന്‍ രക്ഷപ്പെട്ടത്. നേരത്തെ ഒരു മോഷണ കേസില്‍പ്രതിയായ പതിനാറുകാരനാണ് മോഷണത്തിനെത്തിയതെന്നാണ് നാട്ടുകാര്‍ സംശയിക്കുന്നത്. ബീരന്ത്‌വയലിലെ കിരണ്‍ നായക്കിന്റെ വീട്ടിലാണ് വെള്ളിയാഴ്ച വൈകിട്ട് കൗമാരക്കാരന്‍ കവര്‍ച്ചക്കെത്തിയത്. വീട്ടുകാര്‍ പുറത്ത് പോയ നേരത്ത് വീടിന്റെ മുന്‍വശത്തെ വാതില്‍ പൂട്ട് തകര്‍ത്താണ് അകത്തുകയറിയത്. 20 പവന്‍ ആഭരണങ്ങളുമായി സ്ഥലംവിടാനൊരുങ്ങുന്നതിനിടെ പരിസരവാസികള്‍ ഓടിയെത്തി. ഇതോടെ ആഭരണങ്ങള്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. നേരത്തെ അടുക്കത്ത്ബയലിലെ ക്വാര്‍ട്ടേഴ്‌സ് മുറി കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിയാണ് ബീരന്ത് ബയലിലും കവര്‍ച്ചക്കെത്തിയതെന്നാണ് സംശയം. അന്ന് സി സി ടി വിയില്‍ കുടുങ്ങിയ പതിനാറുകാരനെ പോലീസ് കസ്റ്റഡിയിലെടുത്ത് ജുവൈനല്‍ ഹോമില്‍ പാര്‍പ്പിച്ചിക്കുകയായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്്തു.
0 Comments