കുമ്പള; നിയന്ത്രണം വിട്ട ടിപ്പര്‍ ലോറിയിടിച്ച് യുവാവിന് ഗുരുതരമായി പരുക്കേറ്റു. സംഭവത്തില്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബന്തിയോട് അടുക്ക വീരനഗര്‍ സ്വദേശി അജയി(27)നാണ് അപകടത്തില്‍ പരുക്കേറ്റത്. ശനിയാഴ്ച രാവിലെ ബന്തിയോട് ടൗണില്‍ വെച്ച് റോഡ് മുറിച്ചുകടക്കുമ്പോള്‍ അമിത വേഗത്തിലെത്തിയ ടിപ്പര്‍ ലോറി അജയിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. തലക്ക് ഗുരുതരമായി പരുക്കേറ്റ യുവാവിനെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
0 Comments