ബേങ്കില്‍ നിക്ഷേപിച്ച മൂന്നുലക്ഷം രൂപ കാണാതായി; ഇടപാടുകാരന്റെ പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം കേസ്

ബേങ്കില്‍ നിക്ഷേപിച്ച മൂന്നുലക്ഷം രൂപ കാണാതായി; ഇടപാടുകാരന്റെ പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം കേസ്

ബദിയടുക്ക; ബേങ്കില്‍ നിക്ഷേപിച്ച മൂന്നുലക്ഷം രൂപ കാണാതായെന്ന ഇടപാടുകാരന്റെ  പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം പോലീസ് കേസെടുത്തു.ബദിയടുക്ക ബോളുക്കട്ടയിലെ അബ്ദുല്ലക്കുഞ്ഞിയുടെ പരാതിയിലാണ് ബദിയടുക്ക പോലീസ് കേസെടുത്തത്. കേരള ഗ്രാമീണ ബേങ്ക് ബദിയടുക്ക ബ്രാഞ്ചിനെതിരെയാണ് അബ്ദുല്ലക്കുഞ്ഞി പരാതി നല്‍കിയത്. 2016 മുതല്‍ 2018 വരെയുള്ള കാലയളവില്‍ അബ്ദുല്ലക്കുഞ്ഞി ഗ്രാമീണ ബേങ്കില്‍ പണം നിക്ഷേപിച്ചും പിന്‍വലിച്ചുമുള്ള ഇടപാട് നടത്തിയിരുന്നു. 2018 ഏപ്രില്‍ മാസത്തില്‍ രണ്ടുതവണകളായി ഒന്നരലക്ഷം രൂപ വീതം നിക്ഷേപിച്ചു. ഇതിന് ശേഷം പണം പിന്‍വലിക്കാന്‍ പോയപ്പോള്‍ ചില തടസങ്ങള്‍ പറഞ്ഞ് അബ്ദുല്ലക്കുഞ്ഞിയെ തിരിച്ചയച്ചു. പിറ്റേദിവസം അബ്ദുല്ലക്കുഞ്ഞി ബേങ്കില്‍ ചെന്നപ്പോള്‍ ആദ്യം ഒരുലക്ഷം രൂപയും പിന്നീട് 50, 000 രൂപയും പിന്‍വലിച്ചതായി കണ്ടെത്തി. നിക്ഷേപിക്കാന്‍ ബേങ്കിലെ ഒരു ജീവനക്കാരനെ വിശ്വാസപൂര്‍വം ഏല്‍പ്പിച്ച പണവും കാണാനില്ലായിരുന്നു. ഇതേക്കുറിച്ച് ബേങ്കിന്റെ കാസര്‍കോട്ടെ ജനറല്‍മാനേജരോട് പരാതിപ്പെട്ടപ്പോള്‍ തൃപ്തികരമായ മറുപടിയും കിട്ടിയില്ല. ഇതോടെയാണ് അബ്ദുല്ലക്കുഞ്ഞി കോടതിയില്‍ ഹരജി നല്‍കിയത്.

Post a Comment

0 Comments