യുവതിക്കും മാതാവിനും നേരെ കണ്ണിറുക്കി ലൈംഗിക ചേഷ്ടകള്‍ കാട്ടിയ യുവാക്കള്‍ക്ക് വീതം പിഴ

യുവതിക്കും മാതാവിനും നേരെ കണ്ണിറുക്കി ലൈംഗിക ചേഷ്ടകള്‍ കാട്ടിയ യുവാക്കള്‍ക്ക് വീതം പിഴ

കാഞ്ഞങ്ങാട് : സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തില്‍ പങ്കെടുക്കാന്‍ ട്രെയിനില്‍ വരികയായിരുന്ന യുവതിയെയും മാതാവിനെയും ലൈംഗിക ചേഷ്ടകള്‍ കാട്ടിയ യുവാക്കള്‍ക്ക് മൂവായിരം രൂപ വീതം പിഴ.
പത്തനംതിട്ട സ്വദേശികളായ തിരുവല്ല കവിയൂര്‍ ആനപ്പാറ ഹൗസിലെ എ.ആര്‍.ആഷ്ബിന്‍ (20), ചെറുപുഴക്കാലായില്‍ ഹൗസിലെ സി.വി. അരുണ്‍ മോന്‍ (19) എന്നിവര്‍ക്കാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) പിഴയിട്ടത്. 2018 മെയ് 10 ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം. പയ്യന്നൂര്‍ തായിനേരി ഉള്ളാള്‍ ഹൗസിലെ ആമിനയുടെ പരാതിയിലാണ് ഇരുവര്‍ക്കുമെതിരെ കാസര്‍കോട് റെയില്‍വേ പോലീസ് കേസെടുത്തത്. 
ആമിനയുടെ മകള്‍ മുഷീദ കാസര്‍കോട് അടുക്കത്തുബയല്‍ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയാണ്. ഇവിടെ നടന്ന പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തില്‍ പങ്കെടുക്കാന്‍ മലബാര്‍ എക്സ്പ്രസില്‍ എഞ്ചിനോടു ചേര്‍ന്ന രണ്ടാമത്തെ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ വരികയായിരുന്നു ഇരുവരും. സീറ്റില്ലാത്തതിനാല്‍ ബാത്റൂം ഇടനാഴിയില്‍ നിന്നാണ് യാത്ര ചെയ്തത്. ട്രെയിനില്‍ കയറിയ ഉടന്‍ തന്നെ യുവാക്കള്‍ ഇരുവരോടും കണ്ണിറുക്കി കാട്ടുകയും ഇരുവരോടും ലൈംഗിക ചേഷ്ടകള്‍ കാട്ടുകയും ചെയ്തു. കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ ഇറങ്ങിയിട്ടും ഇതു തുടര്‍ന്നതോടെ ഇവര്‍ കാസര്‍കോട് സ്റ്റേഷനിലെ റെയില്‍വേ പോലീസ് കൗണ്ടറില്‍ എത്തി പരാതി നല്‍കി. 
ഇതുപ്രകാരമാണ് ആഷ്ബിനും അരുണ്‍മോനുമെതിരെ കേസെടുത്ത് കോടതിയില്‍ കുറ്റപത്രം നല്‍കിയത്.

Post a Comment

0 Comments