മുജാഹിദ് നേതാവ് കെ.കെ സക്കരിയ്യ സ്വലാഹി വാഹനാപകടത്തില്‍ മരിച്ചു

മുജാഹിദ് നേതാവ് കെ.കെ സക്കരിയ്യ സ്വലാഹി വാഹനാപകടത്തില്‍ മരിച്ചു

തലശ്ശേരി: കേരള നദ്വത്തുല്‍ മുജാഹിദീന്‍ മുന്‍ നേതാവും ഫത്വ ബോര്‍ഡ് മുന്‍ അംഗവും, സലഫി പണ്ഡിതനുമായ സകരിയ്യാ സ്വലാഹി അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ തലശേരി മനേക്കരയിലായിരുന്നു അപകടം. ഇദ്ദേഹം സഞ്ചരിച്ച ബൈക്കിൽ ബസിടിക്കുകയായിരുന്നു. ഉടൻ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലപ്പുറം എടത്തനാട്ടുകര സ്വദേശിയാണ്. 20 വർഷമായി കടവത്തൂർ ഇരഞ്ഞിൻ കീഴിൽ മംഗലശ്ശേരിയിലാണ് താമസം. മയ്യിത്ത് നിസ്‌കാരം ഇന്നു രാത്രി 10 മണിക്ക് കടവത്തൂര്‍ എരിഞ്ഞിന്‍കീഴില്‍ പള്ളിയില്‍ നടക്കും.


Post a Comment

0 Comments