ബദിയടുക്ക; നെഞ്ചുവേദനയെ തുടര്‍ന്ന് ഓട്ടോഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. ബദിയടുക്ക ബീജന്തടുക്കയിലെ അബ്ദുല്‍റഹ്മാന്‍(60) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് അബ്ദുല്‍റഹ്മാന്‍ കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് വീട്ടിനകത്ത് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു. കാസര്‍കോട് നഗരത്തിലും ബദിയടുക്കയിലുമായി മുപ്പതുവര്‍ഷക്കാലം അബ്ദുല്‍ റഹ്മാന്‍ ഓട്ടോ ഓടിച്ചുവരികയായിരുന്നു. ഭാര്യ; ബീഫാത്തിമ. മക്കള്‍; സറീന, ഹാജറ, മുനീര്‍, ഷമീമ, ഹാഷിം. മരുമക്കള്‍; ഇഖ്ബാല്‍, ഷംസുദ്ദീന്‍, ഷറഫുദ്ദീന്‍, നിഷാബി. സഹോദരങ്ങള്‍; ഇബ്രാഹിം, ബീഫാത്തിമ, നബീസ, ഖദീജ,
0 Comments