കാസര്‍കോട്: ബസ് കാത്തുനില്‍ക്കുകയായിരുന്ന പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്കള ചാനടുക്കത്തെ അബ്ദുല്‍ റസാഖിനെ (25) യാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട് കാസര്‍കോട് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തി അശ്ലീല ചേഷ്ടകള്‍ കാണിച്ചുവെന്ന പരാതിയിലാണ് അബ്ദുല്‍ റസാഖിനെതിരെ പോലീസ് കേസെടുത്തത്.
0 Comments