
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തില്‍ അപകടങ്ങളും മോഷണങ്ങളും പെരുകു മ്പോഴും പല പ്ര ദേശങ്ങളിലായി സ്ഥാപിച്ച സി.സി.ടി.വി ക്യാമറകള്‍ മിഴിയടച്ചിരിക്കുന്നു. കഴിഞ്ഞ കുറെ കാലങ്ങളായി ഒരു സി.സി.ടി.വി ക്യാമറയും പ്രവര്‍ത്തിക്കുന്നില്ല. നാലു വര്‍ഷം മുമ്പാണ് രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്ന കാലത്താണ് കാഞ്ഞങ്ങാട് നഗരത്തില്‍ ക്രമസമാധാന പാലനത്തിനായി സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചത്. അതിനു ശേഷം സി.സി.ടി.വി ക്യാമറകള്‍ ഒരോന്നായി തകരാറിലാകുകയായിരുന്നു. നേരത്തെ പൊലിസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചു ചോദിച്ചപ്പോള്‍ സി.സി.ടി.വി ക്യാമറകള്‍ ശരിയാകാനായി കെല്‍ട്രോണ്‍ കൊണ്ടു പോയി എന്ന് പറഞ്ഞിരുന്നു. അതിനു ശേഷം ഇതുവരെ നഗരത്തിലെ സി.സി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തിച്ചിട്ടില്ല. നഗരത്തില്‍ കണ്ണായ സ്ഥലങ്ങളായ റെയില്‍ വേസ്റ്റേഷന്‍, കോട്ടച്ചേരി ബസ്സ്റ്റാന്റ് അടക്കമുളളയിടങ്ങളില്‍ സ്ഥാപിച്ച ക്യാമറകളാണ് പൂര്‍ണ്ണമായി തകരാറിലായിരിക്കുന്നത്. എത്രയും വേഗത്തില്‍ ഇവയെല്ലാം പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാവണമെന്നാവശ്യമാണുള്ളത്. എന്നാല്‍ ഇതൊന്നും കണ്ടില്ലായെന്ന് നടിക്കുന്നതോടെ കാഞ്ഞങ്ങാട് നഗരത്തിലെ ക്രമസമാധന നില പൂര്‍ണ്ണമായും തകറാലായിരിക്കുകയാണ്.
0 Comments