ശനിയാഴ്‌ച, ജൂലൈ 20, 2019
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയും കാലവര്‍ഷക്കെടുതിയും തുടരുന്നു. മഴക്കെടുതിയിൽ മരണം നാലായി. തിരുവനന്തപുരത്തെ വിഴിഞ്ഞം, കൊല്ലത്തെ നീണ്ടകര എന്നിവിടങ്ങളിൽ നിന്നായി കടലിൽ പോയി കാണാതായ ഏഴു പേരെ ഇനിയും കണ്ടെത്താനായില്ല. കോട്ടയം മീനച്ചിലാറ്റിൽ കാണാതായ യുവാവിനുവേണ്ടി തെരച്ചിൽ തുടരുന്നു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. ഇടുക്കിയിലെ മലങ്കര, കല്ലാർക്കുട്ടി, പാമ്പ്ല, തിരുവനന്തപുരത്തെ അരുവിക്കര, കോഴിക്കോട് പെരുവണ്ണാമൂഴി എന്നീ ഡാമുകൾ തുറന്നു. ആലപ്പുഴ ആറാട്ടുപുഴയില്‍ 18 കുടുംബങ്ങളിൽ നിന്നായി 72 പേരെ മാറ്റി പാർപ്പിച്ചു. കണ്ണൂരിൽ 50 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി. കടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ തൃപ്തികരമല്ലെന്ന് ആരോപിച്ച് വിഴിഞ്ഞത്ത് നാട്ടുകാർ പ്രതിഷേധത്തിലാണ്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ