ഫയര്‍ഫോഴ്‌സിനെ കബളിപ്പിച്ച യുവാവിനെതിരെ കേസ്

ഫയര്‍ഫോഴ്‌സിനെ കബളിപ്പിച്ച യുവാവിനെതിരെ കേസ്

കാഞ്ഞങ്ങാട് : പാതിരാത്രിയില്‍ വീടിന് തീ പിടിച്ചെന്ന് വ്യാജ സന്ദേശം നല്‍കി അഗ്‌നിശമന സേനയെ വട്ടം കറക്കിയ യുവാവിനെതിരെ പോലീസില്‍ പരാതി.
കാഞ്ഞങ്ങാട് അഗ്‌നിരക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഗോപാലകൃഷ്ണന്‍ മാവിലയാണ് ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇന്നലെ  പുലര്‍ച്ചെ ഒന്നരയോടെയാണ് മീനാപ്പീസ് കടപ്പുറത്തു നിന്നു ബിനുവാണെന്നു പരിചയപ്പെടുത്തി അഗ്‌നിരക്ഷാ നിലയത്തിലേക്കു ഫോണ്‍ വന്നത്.
9961009382 എന്ന നമ്പറില്‍ നിന്നായിരുന്നു കോള്‍. ഒന്നു കൂടി തിരിച്ചു വിളിച്ച് ഉറപ്പാക്കിയ ശേഷം സേന സര്‍വസന്നാഹങ്ങളോടെ ഇങ്ങോട്ടു പുറപ്പെട്ടു. ഗള്‍ഫുകാരന്റെ പൂട്ടിയിട്ട വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്നായിരുന്നു സന്ദേശം. പറഞ്ഞ സ്ഥലത്തെത്തിയിട്ടും യാതൊന്നും കാണാതെ സമീപങ്ങളിലെല്ലാം അന്വേഷിച്ച ശേഷം സംശയം തോന്നി വീണ്ടും ഇതേ നമ്പറിലേക്കു വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആണെന്ന സന്ദേശമാണു ലഭിച്ചത്. ഇതേ തുടര്‍ന്നാണ് ഫോണ്‍ നമ്പര്‍ ചേര്‍ത്ത് പരാതി നല്‍കിയത്.

Post a Comment

0 Comments