കാസര്‍കോട്; നാടുവിട്ട ഭര്‍തൃമതിയും കാമുകനും തിരിച്ചെത്തി. മുണ്ട്യത്തടുക്ക വി എം നഗറിലെ പരേതനായ ഐത്തപ്പയുടെ മകന്‍ അഭിലാഷും(22) ഇരിയണ്ണിയിലെ രാജന്റെ ഭാര്യ അശ്വിനിപ്രഭ(23)യുമാണ് തിരിച്ചെത്തിയത്. ഇരുവരെയും കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി. ജൂലായ് 18 മുതലാണ് രണ്ടുപേരും നാടുവിട്ടത്. അഭിലാഷിനെ കാണാനില്ലെന്ന മാതാവ് ഗുലാബിയുടെ പരാതിയില്‍ ബദിയടുക്ക പോലീസും അശ്വിനിയെ കാണാനില്ലെന്ന ഭര്‍ത്താവ് രാജന്റെ പരാതിയില്‍ ആദൂര്‍ പോലീസും കേസെടുക്കുകയായിരുന്നു.അന്വേഷണം തുടരുന്നതിനിടെ ശനിയാഴ്ച വൈകിട്ട് അഭിലാഷ് ബദിയടുക്ക പോലീസിലും അശ്വിനി ആദൂര്‍ പോലീസിലും ഹാജരാകുകയാണുണ്ടായത്. പോലീസ് ഇരുവരെയും കോടതിയില്‍ ഹാജരാക്കുകയായിരുന്നു. തങ്ങള്‍ മൂന്നുവര്‍ഷമായി പ്രണയത്തിലാണെന്നും അഭിലാഷിനെ വിവാഹം ചെയ്യണമെന്നുപറഞ്ഞിട്ടും തന്നെ മറ്റൊരാളെക്കൊണ്ട് നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നുവെന്നും അശ്വിനി കോടതിയെ ധരിപ്പിച്ചു. തനിക്ക് അഭിലാഷിനൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്ന് അശ്വിനിപ്രഭ അറിയിച്ചതോടെ കോടതി ഇരുവരെയും സ്വന്തം ഇഷ്ടത്തിന് വിടുകയായിരുന്നു.
0 Comments