പരപ്പയില്‍ വീട് തകര്‍ന്ന് അഞ്ചു പേര്‍ക്ക് പരിക്ക്; ഒരാള്‍ക്ക് ഗുരുതരം

പരപ്പയില്‍ വീട് തകര്‍ന്ന് അഞ്ചു പേര്‍ക്ക് പരിക്ക്; ഒരാള്‍ക്ക് ഗുരുതരം

പരപ്പ: കനകപ്പള്ളി വടക്കാംകുന്നില്‍ വീട് തകര്‍ന്ന് അഞ്ചു പേര്‍ക്ക് പരിക്ക്. ഒരാളെ  പരിയാരത്തും മറ്റുള്ളവരെ  കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. കനകപ്പള്ളിയിലെപി.സി രാജു, ഭാര്യ ബേബി, സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ, ആല്‍ബിന്‍ (16), അന്ന രാജു (12) ഡസ്റ്റര്‍ (9) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ അന്ന രാജു പരിയാരം മെഡിക്കല്‍ കോളേജില്‍ ആണ് ഉള്ളത്. വീട് പൂര്‍ണമായും തകര്‍ന്നു. ഇന്ന് പുലര്‍ച്ചെ ഒരു മണിക്ക് ആണ് സംഭവം. വില്ലേജ് അധികൃതര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്

Post a Comment

0 Comments