സംരക്ഷിത വനത്തില്‍ നിന്നു കിട്ടിയ മൃതദേഹം ആരുടേതെന്ന് ഉറപ്പിക്കാനാകാതെ പൊലീസ്

സംരക്ഷിത വനത്തില്‍ നിന്നു കിട്ടിയ മൃതദേഹം ആരുടേതെന്ന് ഉറപ്പിക്കാനാകാതെ പൊലീസ്

മുള്ളേരിയ : സംരക്ഷിത വനത്തില്‍ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ ഇരിയണ്ണി സ്വദേശിയുടേതെന്ന് കരുതി ബന്ധുക്കള്‍ക്കു കൈമാറാനിരിക്കെ വിദഗ്ധ പരിശോധനയില്‍ മരിച്ചത് ഇയാളല്ലെന്ന് വ്യക്തമായി. പടുപ്പില്‍ നിന്നു 3 ആഴ്ച മുന്‍പ് കാണാതായ വ്യക്തിയുടേതാകാം മൃതദേഹമെന്ന അനുമാനത്തിലാണ് പൊലീസ് ഇപ്പോള്‍. വിദഗ്ധ പരിശോധനയ്ക്കു ശേഷമേ ഇതു വ്യക്തമാകൂ. മൃതദേഹത്തിലെ വസ്ത്രവുമായുള്ള സാമ്യം മൂലമാണ് മരിച്ചത് ഇരിയണ്ണി സ്വദേശിയാണെന്ന് പോലീസ് അനുമാനിച്ചത്. ബന്ധുക്കളെത്തി തിരിച്ചറിയുകയും ചെയ്തിരുന്നു.

ഇയാള്‍ക്കു രണ്ടുതവണ അപകടത്തില്‍ പരുക്കേറ്റ് നട്ടെല്ലിനും തൊളെല്ലിലും ശസ്ത്രക്രിയ നടത്തി സ്റ്റീല്‍ ഇട്ടിരുന്നു. എന്നാല്‍ ഫൊറന്‍സിക് പരിശോധനയില്‍ ഇത് കാണാത്തത്‌നെ തുടര്‍ന്നാണ് മൃതദേഹം മറ്റൊരാളുടേതാണെന്ന് മനസ്ലിലായത്. പടുപ്പില്‍ നിന്നു കാണാതായ വ്യക്തിയുടെ ശരീരത്തോട് മൃതദേഹത്തിനു സാമ്യമുള്ളതിനാല്‍ ഇന്നു വീണ്ടു പരിശോധന നടത്തും. മരണം ആത്മഹത്യയാണെന്ന സംശയത്തിലാണ് പോലീസ്. മൃതദേഹത്തിനു സമീപത്തു നിന്നും വിഷ ലായനി അടങ്ങിയ കുപ്പി കണ്ടെത്തിയിരുന്നു. മൃതദേഹം ഇരിയണ്ണി സ്വദേശിയുടേതെന്നു കരുതി സംസ്‌കാരത്തിനുള്ള തയ്യാറെടുപ്പുകള്‍ വരെ നടത്തിയിരുന്നു.

Post a Comment

0 Comments