മഞ്ചേശ്വരം; കോളജിലേക്ക് പോകുന്നതിനിടെ വിദ്യാര്‍ഥിയെ കാറില്‍ തട്ടിക്കൊണ്ടു പോയി. മജീര്‍ പള്ളം കൊള്ളിയൂരിലെ അബൂബക്കറിന്റെ മകനും തൊക്കോട് സ്വകാര്യ കോളജിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായ ഹാരിസിനെ (17) യാണ് തട്ടിക്കൊണ്ടു പോയത്. തിങ്കളാഴ്ച രാവിലെ ഹാരിസ് സഹോദരിക്കൊപ്പം സ്കൂട്ടറില്‍ പോകുമ്പോള്‍ കോളജിലേക്ക് പോകുമ്പോള്‍ കൊള്ളിയൂര്‍ മദ്റസയ്ക്ക് സമീപം കറുത്ത കാറിലെത്തിയ സംഘം വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. സംഭവം സംബന്ധിച്ച് മഞ്ചേശ്വരം പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സംഘത്തില്‍ മൂന്ന് പേര് ഉണ്ടായിരുന്നു വെന്നും കുടുംബ പ്രശ്നമാണ് തട്ടിക്കൊണ്ടു പോകലിന് കാരണമെന്നും പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചു.
0 Comments