തിങ്കളാഴ്‌ച, ജൂലൈ 22, 2019

കാസര്‍കോട്; തളങ്കരയിലെ സൈനുല്‍ ആബിദ് കൊലക്കേസ് പ്രതിയായ ബി എം എസ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് എസ് ഡി പി ഐ പ്രവര്‍ത്തകരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ബെദിരയിലെ റഫീഖ്(34), അണങ്കൂര്‍ ടിപ്പുനഗറിലെ അശ്റഫ് എന്ന അച്ചു(25) എന്നിവരെയാണ് കാസര്‍കോട് സി ഐ എ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. എസ് ഡി പി ഐ പ്രവര്‍ത്തകനായിരുന്ന  സൈനുല്‍ ആബിദിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാംപ്രതിയായ വിദ്യാനഗര്‍ നെല്‍ക്കള കോളനിയിലെ പ്രശാന്തിനെ(33) വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളാണ് റഫീഖും അശ്റഫും. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. റഫീഖ് അഡ്വ. സുഹാസ് വധമടക്കം 11 കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ