ഓട്ടോ യാത്രക്കിടെ നഷ്ടപ്പെട്ട പേഴ്‌സ് തിരികെ നല്‍കി ഡ്രൈവര്‍ മാതൃകയായി, തിരികെ കിട്ടിയ പേഴ്‌സിലെ ടിക്കറ്റിന് ലോട്ടറിയും അടിച്ചു

ഓട്ടോ യാത്രക്കിടെ നഷ്ടപ്പെട്ട പേഴ്‌സ് തിരികെ നല്‍കി ഡ്രൈവര്‍ മാതൃകയായി, തിരികെ കിട്ടിയ പേഴ്‌സിലെ ടിക്കറ്റിന് ലോട്ടറിയും അടിച്ചു


കാഞ്ഞങ്ങാട്: ഓട്ടോ യാത്രക്കിടെ നഷ്ട പ്പെട്ട പേഴ്‌സ് തിരികെ നല്‍കി ഡ്രൈവര്‍ മാതൃകയായി. ആ പേഴ്‌സിലുണ്ടായ ടിക്കറ്റിന് അയ്യായിരം രൂപ ലോട്ടറിയടിച്ചത് പേഴ്‌സ് ഉടമയ്ക്ക് വലിയ സന്തോഷവുമായി. കോണ്‍ക്രീറ്റ് തൊഴിലാളിയായ രാജന്റെ പേഴ്‌സാണ് ഓട്ടോയില്‍ നിന്ന് നഷ്പ്പെട്ടത്. ഓട്ടോ ഡ്രൈവര്‍ രാവണേശ്വരം സ്വദേശി പപ്പനാണ് പേഴ്‌സ് തിരികെ നല്‍കിയത്. കോട്ടച്ചേരി പത്മാ ക്ലിനിക്കിനു സമീപത്തെ വീടിനടുത്തു ഇറങ്ങി ഓട്ടോ കാശ് കൊടുത്തുവിട്ടിലേക്കു പോയി വിട്ടിലെത്തി നോക്കിയപ്പോഴാണ് പേഴ്‌സ് നഷ്ടപ്പെട്ട കാര്യം കോണ്‍ഗ്രീറ്റ് പണിയെടുക്കുന്ന രാജന്‍ അറിഞ്ഞത്.  ഇതിനിടെ രാജന്‍ കയറിയ ഓട്ടോ തിരികെ പോകുമ്പോള്‍ ഓട്ടോയില്‍ ഇതര സംസ്ഥാന തൊഴിലാളി ഈ വാഹനത്തില്‍ കയറി ഇതിനിടെ ഓട്ടോയില്‍ മറന്നു വെച്ച പേഴ്‌സ് ഇതര സംസ്ഥാന തൊഴിലാളി കൈക്കലാക്കുന്നത് ഓട്ടോ ഡ്രൈവര്‍ രാവണേശ്വരം സ്വദേശി പപ്പന്റെ ശ്രദ്ധയില്‍ പെട്ടു അതു വാങ്ങി പരിശോധിച്ചപ്പോള്‍ ഒരു പേപ്പറില്‍ ഗോകുലം ടവര്‍ സെക്യൂരിറ്റി ജീവനക്കാരന്‍ കൃഷ്ണന്റെ നമ്പര്‍ കിട്ടി അതില്‍ വിളിച്ചന്വേഷിച്ചപ്പോഴാണ് രാജന്റെ പേഴ്‌സാണെന്നു മനസ്സിലായത്.തുടര്‍ന്നു രാജനെ കൃഷ്ണന്‍ വിവരമറിയിച്ചു. ശനിയാഴ്ച രാവിലെ പേഴ്‌സ് ഉടമയെ  ഓട്ടോ ഡ്രൈവര്‍ പപ്പന്‍ തിരികെ എല്‍പ്പിച്ചു.

Post a Comment

0 Comments