ദേശവും കടന്ന് അവരെത്തി, ഉറവ വറ്റാത്ത മനുഷ്യ സ്നേഹവുമായി കാഞ്ഞങ്ങാട്ടെ ഒരുകൂട്ടം വിഖായ വളണ്ടിയർമാർ

ദേശവും കടന്ന് അവരെത്തി, ഉറവ വറ്റാത്ത മനുഷ്യ സ്നേഹവുമായി കാഞ്ഞങ്ങാട്ടെ ഒരുകൂട്ടം വിഖായ വളണ്ടിയർമാർ



കാഞ്ഞങ്ങാട് : കേരളത്തെ പിടിച്ചു കുലുക്കിയ രണ്ടാം പ്രളയ ദുരന്തത്തിൽ നിന്നും നാം ഇത് വരെ മോചിതരായിട്ടില്ല. മലപ്പുറത്തെ കവളപ്പാറയിൽ ഉണ്ടായ ഉരുൾപൊട്ടലിലും സമീപ പ്രദേശങ്ങളായ പോത്ത്കല്ല്,  ഞട്ടിക്കുളം, മുണ്ടേരി എന്നിവടങ്ങളിലെ ചെളി നിറഞ്ഞു പൂണ്ടു പിടിച്ച വീടുകൾ താമസ യോഗ്യമാക്കി,അറ്റു പോയ വയറിംഗ് കണക്ഷനുകൾ ശെരിപ്പെടുത്തി മത, ജാതി, വർഗ്ഗ വൈജാത്യങ്ങൾക്കതീതമായി മനുഷ്യരുടെ കരങ്ങളിൽ ഏൽപ്പിച്ചു ഉത്തരദേശത്തെ കാഞ്ഞങ്ങാട്ടെ ഒരു കൂട്ടം എസ് കെ എസ് എസ് എഫ് വിഖായ സന്നദ്ധ ഭടൻമാർ.

 കാഞ്ഞങ്ങാട് മേഖല എസ് കെ എസ് എസ് എഫ് വിഖായ സെക്രട്ടറി ജംഷീദ് പാണത്തൂറിന്റെ നേതൃത്വത്തിൽ പാണത്തൂർ സ്വദേശികളായ മേഖല വിഖായ ആക്റ്റീവ് മെമ്പർമാരായ സമീർ, അസ്ഹറുദ്ധീൻ, റഫീക്ക് എന്നിവർ ഉൾപ്പെടുന്ന സംഗമായിരുന്നു അവർ. നാൽകാലി ജീവികൾക്കു വേണ്ടി ഇരുകാലി ജീവികളെ ദയാവായ്പില്ലാതെ കോലചെയ്യപ്പെടുന്ന വർത്താന കാലത്ത് ഉറവ വറ്റാത്ത മനുഷ്യ സ്നേഹത്തിന്റെ  കലവറയുമായാണ് അവരെത്തിയത്.വീടുകൾക്കിടയിലുള്ള മതിലുകൾകളെക്കാളും വലിയ മതിലുകൾ മനസ്സുകൾക്കിടയിൽ പണിതു പരസ്പര ബന്ധങ്ങൾ മെസ്സേജുകൾക്കിടയിൽ ഒതുക്കി സമയ ലാഭം കൊയ്യുന്ന മനുഷ്യർക്കിടയിൽ സ്നേഹ സന്ദേശങ്ങളാണ് പ്രളയങ്ങൾ സമ്മാനിക്കുന്നത്.

Post a Comment

0 Comments