റിയാസ് മൗലവി വധം : കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുന്ന രണ്ടാംപ്രതിയുടെ പിതാവിനെതിരെ അറസ്റ്റ് വാറണ്ട്

റിയാസ് മൗലവി വധം : കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുന്ന രണ്ടാംപ്രതിയുടെ പിതാവിനെതിരെ അറസ്റ്റ് വാറണ്ട്

കാസര്‍കോട് : ചൂരിയിലെ മദ്രസാധ്യാപകന്‍ റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ കോടതിയില്‍ സാക്ഷി വിസ്താരത്തിന് ഹാജാരാകാതെ മുങ്ങി നടക്കുന്ന രണ്ടാംപ്രതിയുടെ പിതാവിനെതിരെ അറസ്റ്റ് വാറണ്ട്. കേളുഗുഡ്ഡെയിലെ നിഥിന്റെ പിതാവ് ശിവാനന്ദക്കെതിരെയാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. സാക്ഷി വിസ്താരത്തിന് ഹാജരാകാനായി സമന്‍സ് അയച്ചിട്ടും തുടര്‍ച്ചയായി ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് കോടതി പിതാവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

Post a Comment

0 Comments