മംഗലുരു: എന്‍ഐഎ ചമഞ്ഞ് ഹോട്ടലില്‍ മുറിയെടുത്ത മലയാളികള്‍ ഉള്‍പ്പെട്ട ഒമ്പതംഗ തട്ടിപ്പ് അന്വേഷണ സംഘത്തെ മംഗലുരു പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചു മലയാളികളും നാലു കര്‍ണാടകാ സ്വദേശികളും ഉള്‍പ്പെട്ട സംഘത്തെ മംഗലുരുവിലെ ഒരു ഹോട്ടലില്‍ നിന്നുമാണ് പിടികൂടിയത്.
എന്തിനായിരുന്നു ഇവര്‍ ഇത്തരമൊരു തട്ടിപ്പ് നടത്തിയതെന്ന് വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. മംഗലുരു പോലീസ് സംഘം മുറിയെടുത്തിരുന്ന ഹോട്ടലില്‍ നടത്തിയ പരിശോധനയ്ക്കിടയിലാണ് പിടികൂടിയത്. നാഷണല്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ എന്ന പേരിലാണ് മുറിയെടുത്തിരുന്നത്.
ഡയറക്ടര്‍ എന്ന പേരിലായിരുന്നു മുറി വാങ്ങിയത്. ഇതേ പേരിലുള്ള വ്യാജ സ്റ്റിക്കറുകളും വാഹനത്തില്‍ പതിച്ചിരുന്നു. വാഹനവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇപ്പോള്‍ മംഗലുരു പോലീസിന്റെ കസ്റ്റഡിയിലാണ് ഒമ്പതു പേരും. അന്വേഷണം നടന്നു വരികയാണ്.
0 Comments