അബുദബി/ജനീവ: മധ്യപൂർവ്വേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, ഇറാനെതിരായ സൈനിക നീക്കങ്ങൾക്കായി തങ്ങളുടെ പ്രദേശം ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് യുഎഇ. രാജ്യത്തെ സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെ ഇറാനിൽ നിന്ന് ആക്രമണങ്ങൾ ഉണ്ടായ പശ്ചാത്തലത്തിലും, മേഖലയിലെ സംഘർഷം ലഘൂകരിക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് യുഎഇ അറിയിച്ചു.
ജനീവയിലെ ഐക്യരാഷ്ട്രസഭയുടെയും മറ്റ് അന്താരാഷ്ട്ര സംഘടനകളുടെയും യുഎഇ സ്ഥിരം പ്രതിനിധി ജമാൽ അൽ മുഷാറഖ് ആണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്. ഇറാനെതിരെയുള്ള പ്രവർത്തനങ്ങൾക്കായി ഇമാറാത്തി സൈനിക താവളങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന വാർത്തകൾ അദ്ദേഹം പൂർണ്ണമായും നിഷേധിച്ചു. "ഇറാനെ ആക്രമിക്കാൻ ഞങ്ങളുടെ താവളങ്ങൾ ഉപയോഗിക്കുന്നില്ല. അത്തരമൊരു സംഘർഷത്തിൽ യുഎഇ പങ്കാളികളാകില്ലെന്ന് നിലവിലെ സംഭവങ്ങൾക്ക് മുൻപ് തന്നെ ഞങ്ങൾ വളരെ വ്യക്തമാക്കിയതാണ്," ജമാൽ അൽ മുഷാറഖ് പറഞ്ഞു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ