അബുദാബി: അബുദാബി കാസറഗോഡ് ജില്ലാ കെ എം സി സി യുടെ ആഭിമുഖ്യത്തിൽ അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ സംഘടിപ്പിച്ച ഈദ് സംഗമവും കനിവിൻ ഈണവും ശ്രദ്ധേയമായി. കേരളത്തിലെ മികച്ച മാപ്പിളപ്പാട്ടു കലാകാരന്മാർ ഒരുക്കിയ കലാ വിരുന്ന് സദസ്സിന് മികച്ച ആസ്വാദനമായി മാറി. വിവിധ മേഖലകളിൽ നിന്നുള്ളവർ കുടുംബസമേതം പങ്കെടുത്തു.
പ്രളയ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് എല്ലാ വിധ പിന്തുണയും പ്രഖ്യാപിക്കുകയും ദുരിതാശ്വാസ ഫണ്ട് കൈമാറുകയും ചെയ്തു. അബുദാബി കെ.എം.സി.സി കാസറഗോഡ് ജില്ലാ പ്രസിഡണ്ട് അബ്ദു റഹ്മാൻ പൊവ്വൽ അധ്യക്ഷത വഹിച്ച ചടങ്ങ് മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവും ചന്ദ്രിക ഡയറക്ടറുമായ മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.
അബുദാബി കെ എം സി സി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കെ വി മുഹമ്മദ് കുഞ്ഞി , ട്രഷറർ പി കെ അഹ്മദ് ബല്ലാകടപ്പുറം, വൈസ് പ്രസിഡണ്ടുമാരായ, ഹമീദ് കടപ്പുറം, അഷ്‌റഫ് പൊന്നാനി , ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ ആക്ടിംഗ് ജന.സെക്ര. അഹമ്മദ് കുട്ടി, വൈസ് പ്രസി. അബ്ദുൽ സലാം ഒഴൂർ, മജീദ് അണ്ണൻതൊടി ,സി എച്ച് ഉസ്മാൻ , സി കെ കരീം , ഷാജഹാൻ, ജില്ലാ ഭാരവാഹികളായ എം എം നാസർ , അസീസ് പെർമുദെ , സുലൈമാൻ കാനക്കോട് ,ഷാഫി സിയാരത്തിങ്കര ,എയർ ഇന്ത്യ അബ്ദുല്ല, എ കെ മൊയ്‌തീൻ എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഹനീഫ് പടിഞ്ഞാർമൂല സ്വാഗതവും സെക്രട്ടറി അനീസ് മാങ്ങാട് നന്ദിയും പറഞ്ഞു.
0 Comments