പ്രളയ ജലത്തിൽ മുങ്ങിത്താഴ്ന്ന കുട്ടികളെ രക്ഷപെടുത്തുന്നതിനിടെ മരണപ്പെട്ട അബ്ദുൽ റസാഖിന്റെ കുടുംബത്തിന് മോഹൻലാലിന്റെ വിശ്വശാന്തിയുടെ സഹായഹസ്തം. അബ്ദുൾ റസാഖിന്റെ കുട്ടികളുടെ വിദ്യാഭ്യാസം വിശ്വശാന്തി ഫൗണ്ടേഷൻ ഏറ്റെടുത്തു.
വിശ്വശാന്തിയുടെ ഡയറക്ടർ മേജർ രവിയും മറ്റു ഡയറക്ടർമാരും മോഹൻലാലിന്റെ നിർദേശപ്രകാരം ഇന്ന് ഉച്ചയ്ക്ക് 12:30 ഓടെ അബ്ദുൽ റസാഖിന്റെ വീട്ടിലെത്തിയാണ് സഹായം കൈമാറിയത്.
അടിയന്തര സാമ്പത്തിക സഹായമായി ഒരു ലക്ഷം രൂപയുടെ ചെക്ക് നൽകുകയും റസാഖിന്റെ 11ആം കഌസ്സിലും 9 ആം ക്ലാസ്സിലും പഠിക്കുന്ന കുട്ടികളുടെ ഡിഗ്രി വരെയുള്ള തുടർ വിദ്യാഭ്യാസചിലവുകൾ ഏറ്റെടുക്കുകയും ചെയ്തു. മോഹൻലാൽ റസാഖിന്റെ കുട്ടികളെ ഫോണിലൂടെ വിളിച്ചു സ്വാന്തനവുമേകി.
0 Comments