മഞ്ചേശ്വരം: ബൈക്കിലെത്തിയ രണ്ടംഗസംഘം ചര്‍ച്ചിന്റെ ജനല്‍ഗ്ലാസുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തു. കുണ്ടുകുളക്കയിലുള്ള ചര്‍ച്ചിന് നേരെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ കല്ലേറുണ്ടായത്. മൂന്ന് ജനല്‍ ഗ്ലാസുകളാണ് തകര്‍ന്നത്. സംഭവത്തില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.മഴക്കോട്ടും ഹെല്‍മെറ്റും ധരിച്ച് ബൈക്കിലെത്തിയ രണ്ടുപേര്‍ ചര്‍ച്ചിന് നേരെ കല്ലെറിയുന്ന ദൃശ്യം സി സി ടി വിയില്‍ പതിഞ്ഞിട്ടുണ്ട്.
പ്രദേശത്ത് മണല്‍ മാഫിയയും നാട്ടുകാരും തമ്മിലുള്ള സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് കല്ലേറെന്ന് സംശയിക്കുന്നു.
0 Comments