ചന്ദ്രഗിരി പാലത്തില്‍ നിന്ന് പുഴയില്‍ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി

ചന്ദ്രഗിരി പാലത്തില്‍ നിന്ന് പുഴയില്‍ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി


കാസര്‍കോട്: ചന്ദ്രഗിരി പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. മരപ്പണിക്കാരനായ അണങ്കൂരിലെ  കെ അശോക(45)ന്റെ  മൃതദേഹമാണ് തിങ്കളാഴ്ച  രാവിലെ  ചെമനാട് മണല്‍ എന്ന സ്ഥലത്തെ പുഴയില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്കാണ് അശോകന്‍ ആളുകള്‍ നോക്കിനില്‍ക്കെ സ്‌കൂട്ടര്‍ പാലത്തിന് സമീപം നിര്‍ത്തി പുഴയിലേക്ക് ചാടിയത്. തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും തിരച്ചില്‍ നടത്തിവരികയായിരുന്നു. സ്‌കൂട്ടറില്‍ നിന്ന് കണ്ടെത്തിയ മൊബൈല്‍ ഫോണും പേഴ്സും വണ്ടിയുടെ ആര്‍ സി ബുക്കും പരിശോധിച്ചപ്പോഴാണ് പുഴയില്‍ ചാടിയത് അശോകനാണെന്ന് വ്യക്തമായത്. സാമ്പത്തികബുദ്ധിമുട്ടുമൂലം അശോകന്‍ കടുത്ത മനോവിഷമത്തിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Post a Comment

0 Comments