കേരളം പ്രളയകെടുതിയിൽ പെട്ടപ്പോൾ തൊട്ടടുത്ത കർണാടകയിലും കാവേരി നദി കരകവിഞ്ഞെഴുകി കുടക് പ്രദേശങ്ങളിൽ വൻ ദുരിതതമാണുണ്ടായത്. 500 ൽ പരം കുടുബങ്ങൾ വളരെ പരിതാപകരമായ അവസ്ഥയിലാണ് അവിടെ കഴിയുന്നുള്ളത്. കേരളത്തിലേക്ക് സഹായങ്ങൾ എത്തുമ്പോഴും ആരും ശ്രദ്ധിക്കാതെ പോവുകയായിരുന്നു കുടക് പ്രദേശം. ഇക്കാര്യം അറിഞ്ഞപ്പോൾ ആസ്ക് ക്ലബ്പ്രവർത്തകർ നഹ്റു യുവ കേന്ദ്രയും സംയുക്തമായി ഭക്ഷ്യ സാധനങ്ങൾ ശേഖരിക്കുകയും 10 മണിക്കൂർ കൊണ്ട് 20 കിന്റൽ അരി സ്വരൂപിച്ചു.
കുടകിലെക്ക് സഹായവുമായി പുറപ്പെടുന്ന ടി.എം ചാരിറ്റബിൾ ട്രസ്റ്റുമായി കൈകോർത്ത് ക്ലബ്ബ് പ്രവർത്തകർ 10 ക്വിന്റൽ അരി ടി.എം ചാരിറ്റബിൾ ട്രസ്റ്റുനു കൈമാറി. ബാക്കി വരുന്ന 10 ക്വിന്റൽ കേരളത്തിലെ പ്രളയ പ്രദേശങ്ങളിലേക്ക് വരും ദിവസങ്ങളിൽ എത്തിക്കും.
കാസറകോട് പഴയ ബസ്റ്റാണ്ട് പരിസരത് ചേർന്ന പരിപാടിയിൽ ക്ലബ് പ്രസിഡന്റ് അൽത്താഫ് സി.എ ടി എം ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകരായ ശാഫി ചെങ്കളക്കു കൈമാറി. മുനീർ കൈമ , സാദിഖ് അണങ്കൂർ ക്ലബ് ജി.സി.സി സെക്രട്ടറി അദ്ര മേനത് വൈസ് പ്രസിഡന്റ് സിദ്ധി കോപ മീഡിയ കമ്മിറ്റി അംങ്കം ഗപ്പു ആലംപാടി, അസീസ് അജ്ജു തുടങ്ങിയവർ സമ്പന്ധിച്ചു.
0 Comments