രാജപുരം: വിസവാഗ്ദാനം ചെയ്ത് മലയോരത്ത് പലരില്‍നിന്നായി ഏഴ് ലക്ഷത്തോളം രൂപ തട്ടിമുങ്ങിയ പ്രതിയെ മുംബൈയില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു.
കോളിച്ചാലിലെയും പരിസരപ്രദേശങ്ങളിലെയും 79 പേരില്‍ നിന്നായി 675000 രൂപ തട്ടിയെടുത്ത ബന്തടുക്ക മാനടുക്കം സ്വദേശി മേലത്ത് അരുണ്‍ നായരെ(48)യാണ് കഴിഞ്ഞ ദിവസം മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. ഒരുവര്‍ഷം മുമ്പ് പ്രാന്തര്‍കാവിലെ സത്യന്‍ മുഖേന വിസക്ക് പണം വാങ്ങി അരുണ്‍നായര്‍ മുങ്ങുകയായിരുന്നു. ഒരുകൊല്ലമായി അരുണ്‍നായരെ വലയിലാക്കാന്‍ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് മറ്റൊരു കേസില്‍ മുംബൈ പോലീസ് ഇയാളെ പിടികൂടിയത്. കൂടുതല്‍ അന്വേഷണത്തിനും പ്രതിയെ ചോദ്യം ചെയ്യുന്നതിനുമായി രാജപുരം സിഐ ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തില്‍ അടുത്ത ദിവസം പോലീസ് മുംബൈയിലേക്ക് പുറപ്പെടും.
0 Comments