പാകിസ്താനില്‍നിന്ന് സാറ്റലൈറ്റ് ഫോണ്‍വിളി; എന്‍.ഐ.എ. അന്വേഷണം തുടങ്ങി

പാകിസ്താനില്‍നിന്ന് സാറ്റലൈറ്റ് ഫോണ്‍വിളി; എന്‍.ഐ.എ. അന്വേഷണം തുടങ്ങി


മംഗളൂരു: കര്‍ണാടകയിലേക്ക് പാകിസ്താനില്‍നിന്ന് സാറ്റലൈറ്റ് ഫോണ്‍വിളിവന്നു എന്ന സൂചനയില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) അന്വേഷണം ആരംഭിച്ചു.ബെല്‍ത്തങ്ങാടി, ചിക്മഗളൂരു എന്നിവിടങ്ങളിലേക്കാണ് പാകിസ്താനില്‍നിന്നും തിരിച്ചും സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ച് വിളിച്ചതെന്നാണ് വിവരം. കേന്ദ്ര ഇന്റലിജന്‍സ് സംഘം
നേരത്തേ ബെല്‍ത്തങ്ങാടിയിലും ചിക്മഗളൂരുവിലും എത്തിയിരുന്നു. അന്വേഷണത്തിനായി ഡല്‍ഹിയില്‍നിന്നുള്ള എന്‍.ഐ.എ. സംഘം ദക്ഷിണകന്നട, ചിക്മഗളൂരു ജില്ലകളിലെ വിവിധ ഭാഗങ്ങളിലെത്തിയെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് സംഘം ഒരു വാഹനത്തിന്റെ നമ്പര്‍ കേന്ദ്രീകരിച്ചും അന്വേഷണംനടത്തുന്നുണ്ട്. എന്നാല്‍, ഫോണ്‍വിളി
സംബന്ധിച്ച് തങ്ങള്‍ക്ക് വിവരമൊന്നുമില്ലെന്ന് മംഗളൂരു പോലീസ് അറിയിച്ചു.

Post a Comment

0 Comments