കാഞ്ഞങ്ങാട്ട് ഉള്ളി കയറ്റിയ ലോറി ദേശീയപാതയില്‍ മറിഞ്ഞു

കാഞ്ഞങ്ങാട്ട് ഉള്ളി കയറ്റിയ ലോറി ദേശീയപാതയില്‍ മറിഞ്ഞു



കാഞ്ഞങ്ങാട്: മഹാരാഷ്ട്രയില്‍ നിന്നും ഉള്ളി കയറ്റി കണ്ണൂര്‍ ഭാഗത്തേക്കു വരികയായിരുന്ന ലോറി ദേശീയപാതയില്‍ സൗത്ത് മാരുതി ഷോറൂമിന് മുന്നില്‍ നിയന്ത്രണം വിട്ട് റോഡിനു കുറുകെ മറിഞ്ഞു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ഇന്നുപുലര്‍ച്ചെ ഒരു മണിക്കാണ് അപകടം. ഉടന്‍ നാട്ടുകാരില്‍ ചിലരും മറ്റു വാഹനങ്ങളിലെ യാത്രക്കാരും പോലീസും അഗ്‌നിശമന സേനയും എത്തിയാണ് രക്ഷാപ്രവര്‍ത്തം നടത്തിയത്. പരിക്കേറ്റയാളെ ആശുപത്രിയിലേക്കു മാറ്റി. എണ്ണ ടാങ്ക് പൊട്ടി ഡീസല്‍ റോഡില്‍ പരന്നു. ഇത് അഗ്‌നിശമനസേന കഴുകി വൃത്തിയാക്കി. ദേശീയപാതയില്‍ ഗതാഗത കുരുക്കനുഭവപ്പെട്ടതിനാല്‍ പുലര്‍ച്ചെ തന്നെ ലോറി മാറ്റി.

Post a Comment

0 Comments