ബംഗളൂരു : കാമുകനൊപ്പം പുറത്ത് കറങ്ങാന്‍ പോയത് ചോദ്യം ചെയ്ത അച്ഛനെ പത്താംക്ലാസുകാരിയായ മകള്‍ കൊന്ന് കത്തിച്ചു. ബംഗളൂരുവിലെ രാജാജിനഗറിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
വീടിനുള്ളില്‍ നിന്നും തീയും പുകയും ഉയരുന്നതു കണ്ട പരിസരവാസികള്‍ ഫയര്‍ഫോഴ്സില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി നടത്തിയ പരിശോധനയില്‍ വീടിനുള്ളില്‍ നിന്നും മകളെയും കാമുകനെയും പിടികൂടി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
കൊല്ലപ്പെട്ട രാജസ്ഥാന്‍ സ്വദേശിയായ ജയകുമാര്‍ വസ്ത്രവ്യാപാരിയായിരുന്നു. ബിസിനസ്സ് ആവശ്യത്തിനായാണ് ഇവര്‍ ബംഗളൂരുവില്‍ താമസിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യയും മകനും പുതുച്ചേരിയില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ സമയത്താണ് മകളും കാമുകനും കൊലപാതകം ആസൂത്രമണം ചെയ്തതും നടപ്പാക്കിയത്.
പ്രണയബന്ധത്തെ എതിര്‍ത്ത പിതാവിനെ കൊല്ലാനുള്ള വഴി കാമുകനാണ് പറഞ്ഞുകൊടുത്തത്. ഇതുപ്രകാരം പാലില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി മയക്കിയ ശേഷം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയതോടെ മൃതദേഹം ശൗചാലയതത്തിലേയ്ക്ക് വലിച്ചിഴച്ചു കൊണ്ടുപോയി കത്തിക്കുകയായിരുന്നു.
0 Comments