ചെറുതല്ല ഈ ദുരിതാശ്വാസം; കുണ്ടംകുഴി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി യൂണിറ്റ് മാതൃകയായി

ചെറുതല്ല ഈ ദുരിതാശ്വാസം; കുണ്ടംകുഴി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി യൂണിറ്റ് മാതൃകയായി

കുണ്ടംകുഴി: പ്രളയക്കെടുതി അനുഭവിക്കുന്നവർക്ക് ദുരിതാശ്വാസമായി ചെറുതല്ലാത്ത തുക പിരിച്ചെടുത്ത് കുണ്ടംകുഴി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി യൂണിറ്റ് മാതൃകയായി. ജില്ലാ കളക്ടറുടെ നിർദേശപ്രകാരം 57265 രൂപയാണ് സ്കൂളിലെ കുട്ടിപോലീസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പിരിച്ചെടുത്തത്. പ്രീ - പ്രൈമറി മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികൾ, കുണ്ടംകുഴിയിലെ വ്യാപാരികൾ എന്നിവരിൽ നിന്നാണ് ഒരു ദിവസം കൊണ്ട് ഇത്രയും വലിയ തുക സ്വരൂപിച്ചത്. എൽ.പി വിഭാഗത്തിലെ അഞ്ചു വിദ്യാർത്ഥികൾ തങ്ങളുടെ സമ്പാദ്യക്കുടുക്കയും നിധിയിലേക്ക് സംഭാവനയായി നൽകി.  ജില്ലയിൽ ഏറ്റവും കൂടുതൽ തുക പിരിച്ചെടുത്ത യൂണിറ്റുകളിലൊന്നും കുണ്ടംകുഴിയിലേതാണ്. സ്കൂളിൽ നടന്ന ചടങ്ങിൽ എസ്.പി.സി ജില്ലാ നോഡൽ ഓഫീസറും നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പിയുമായ ഹസൈനാർ അസിസ്റ്റന്റ് നോഡൽ ഓഫീസർ എ.ഡി തോമസ് എന്നിവർ തുക ഏറ്റുവാങ്ങി. പ്രധാനധ്യാപകന്റെ ചുമതല വഹിക്കുന്ന പി.ഹാഷിം, പി.ടി.എ പ്രസിഡന്റ് എം.രഘുനാഥ് എന്നിവർ ചേർന്ന് തുക കൈമാറി. സി.പി.ഒ കെ.അശോകൻ, എ.സി.പി.ഒ കെ.വാസന്തി എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments