കാസർകോട്: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്തിലെ പെരിയങ്ങാനം ഗവണ്‍മെന്റ് എല്‍ പി സ്‌ക്കൂളിലെ ടാലന്റ് ലാബിന്റെ ആഭിമുഖ്യത്തില്‍ ഡോക്യുമെന്ററി നിര്‍മിക്കുന്നു. ഡോക്യുമെന്ററിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ നിര്‍വ്വഹിച്ചു.സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ കെ.കുഞ്ഞിരാമന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ലിസി, പി ടി എ പ്രസിഡണ്ട് കെ.വേണു മദര്‍ പി ടി എ പ്രസിഡണ്ട് ജിജി, കെ.രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ രവി മാസ്റ്റര്‍ സ്വാഗതവും സഞ്ജയ് വി കെ നന്ദിയും പറഞ്ഞു.തദ്ദേശീയ പ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് ടാലന്റ് ലാബ് ഒരുക്കിയത്.
0 Comments