കാഞ്ഞങ്ങാട്: പ്രളയത്തിൽ എല്ലാം നഷ്ടമായവർക്ക് കൈത്താങ്ങായി അതിഞ്ഞാൽ ശാഖാ എം എസ് എഫ് കമ്മിറ്റി. പഠനസമയം കഴിഞ്ഞുള്ള ഇടവേളകൾ കൂട്ടുകാരൊത്തു ഉല്ലസിക്കാതെ വേദനിക്കുന്നവരുടെ മനസ്സറിഞ്ഞുള്ള പ്രവർത്തനത്തിനായി മാറ്റിവെച്ചുകൊണ്ട് മാതൃകയാവുകയാണ് അതിഞ്ഞാലിലെ ഒരുപറ്റം വിദ്യാർഥികൾ. എം എസ് എഫ് വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ നേതാക്കളും പ്രവർത്തകരുമാണ് പഠനോപകരണങ്ങൾ പ്രളയത്തിൽ നഷ്ടപ്പെട്ട ഭാവി ചോദ്യചിന്ഹമായ ഇരിക്കൂർ നിലാമുറ്റം പ്രദേശത്തെ 100 കണക്കിന് വിദ്യാർഥികൾക്കു ആശ്വാസമായി സ്കൂൾ കിറ്റുമായി അവരെ തേടി ഇറങ്ങിയത്.
അജാനൂർ പഞ്ചായത്തിലെ അതിഞ്ഞാൽ ശാഖാ എം എസ് എഫ് പ്രവർത്തകർ തയ്യാറാക്കിയ സ്കൂൾ കിറ്റുകൾ മുസ്ലിം ലീഗ്,യൂത്ത് ലീഗ് , എം എസ് എഫ് ഇരിക്കൂർ പഞ്ചായത്ത് കമ്മിറ്റിയെ ഏൽപ്പിച്ചു. പഞ്ചായത്ത് ലീഗ് ഓഫീസിൽ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് ജന:സെക്രട്ടറി ശംസുദ്ധീൻ.പി.കെ, ട്രഷറർ കെ.മുഹമ്മദ് അഷ്‌റഫ് ഹാജി, സെക്രട്ടറി യു.പി.അബ്ദുൾറഹ്‌മാൻ, മുസ്ലിം യൂത്ത് ലീഗ് നേതാക്കളായ ജുനൈർ ഇരിക്കൂർ, അഷ്‌റഫ് നിലാമുറ്റം, എം എസ് എഫ് നേതാക്കളായ ലത്തീഫ് എ.പി , റസാഖ്, ഇമ്രാൻ, തുടങ്ങിയവവും
എം.എസ്.എഫ് അതിഞ്ഞാൽ മേഖല പ്രസി.മുഹമ്മദ് ഷിബിലി, യൂത്ത് ലീഗ് പ്രസിഡന്റ് ഷബീർ മൗവ്വൽ , സക്രട്ടറി മുസമ്മിൽ , സലീം അതിഞ്ഞാൽ , ഷാജഹാൻ പി.കെ. ഫഹീം , അഷ്ക്കർ ലീഗ് , അംജദ്, അഷ്ക്കർ
ഉസ്മാർ ,സിനാസ് ബെസ്റ്റോ, മുബഷിർ ,സനൽ മണ്ടിയൻ, തസ്രീഫ് തുടങ്ങിയവർ സംബന്ധിച്ചു.
0 Comments