കാഞ്ഞങ്ങാട്: കെ.എസ്.ടി.പി റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയത കാരണം വെള്ള കെട്ട് കൊണ്ട് ദുരിതത്താലായിരിക്കുകയാണ് കാഞ്ഞങ്ങാട് നഗരം. പ്രധാനമായും പുതിയ കോട്ടയിലാണ് വെള്ള കെട്ട് രൂക്ഷമായ രീതിയിലുള്ളത്. നിരവധി വാഹനങ്ങള്‍ പോകുന്ന ഇവിടത്ത് ചെറിയ തോതില്‍ വെള്ളം കെട്ടുമ്പോള്‍ തന്നെ വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയാത്ത രൂപത്തില്‍ വെള്ളം റോഡില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഇതോടെ വാഹനങ്ങള്‍ക്ക് കെ.എസ്.ടി.പി റോഡിലൂടെയുള്ള യാത്ര വലിയ ദുഷ്‌കരമായി മാറിയിരിക്കുകയാണ്. കെ.എസ്.ടി.പി റോഡിന്റെ അശാസ്ത്രീയമായ ഇത്തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തി കാരണം കാല്‍നടയാത്രകാര്‍ക്കും കെ.എസ്.ടി.പി റോഡിലൂടെ നടന്ന് പോകുവാന്‍ കഴിയാത്ത ദു:സ്തിയും ഉണ്ട്. എത്രയും വേഗത്തില്‍ പ്രശ്‌നം പരിഹരിച്ച് കാല്‍നടയാത്രകാര്‍ക്കടക്കമുള്ളവര്‍ക്ക് സുഖകരമായ യാത്ര നടത്താനുള്ള അവസ്ഥയുണ്ടാക്കി തരണമെന്നാവശ്യം ശക്തമാണ്.
0 Comments