മികവിന്റെ വിദ്യാലയം മുസ്‌ലിം ഹൈസ്‌കൂളില്‍ നിര്‍മ്മാണം ത്വരിത വേഗതയില്‍

മികവിന്റെ വിദ്യാലയം മുസ്‌ലിം ഹൈസ്‌കൂളില്‍ നിര്‍മ്മാണം ത്വരിത വേഗതയില്‍


തളങ്കര: സംസ്ഥാന സര്‍ക്കാര്‍ മികവിന്റെ വിദ്യാലയം പദ്ധതിയില്‍ തളങ്കര ഗവ. മുസ്‌ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് വേണ്ടി അഞ്ചുകോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ഹൈടെക് വിദ്യാലയത്തിന്റെ നിര്‍മ്മാണം ത്വരിത വേഗതയില്‍. പ്രവര്‍ത്തന പുരോഗതി സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ യഹ്യ തളങ്കര, വൈസ് ചെയര്‍മാന്‍ ടി.എ. ഷാഫി, കണ്‍വീനര്‍ സി. വിനോദ, വി.എച്ച്.എസ്.ഇ. പ്രിന്‍സിപ്പള്‍ പ്രീതി ശ്രീധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിലയിരുത്തി. റെയില്‍വെയോട് ചേര്‍ന്നു കിടക്കുന്ന സ്ഥലമായതിനാല്‍ സാങ്കേതിക തടസങ്ങള്‍  നീങ്ങിക്കിട്ടി നിര്‍മ്മാണം തുടങ്ങാന്‍ വൈകിയിരുന്നു. എന്നാല്‍ അടുത്ത മാര്‍ച്ചോടെ പൂര്‍ത്തിയാകുന്ന തരത്തിലാണ് നിര്‍മ്മാണം പുരോഗമി ക്കുന്നത്. ഊരാളുങ്കല്‍ ഏജന്‍സീസാണ് കരാര്‍ ഏറ്റെടുത്ത് നിര്‍മ്മാണം നടത്തുന്നത്. അഞ്ച് കോടി രൂപ ചെലവില്‍ ഓരോ മണ്ഡലത്തിലും ഒരു സ്‌കൂള്‍ എന്ന നിലയില്‍ നിര്‍മ്മിക്കുന്ന മികവിന്റെ വിദ്യാലയം പദ്ധതിക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. പ്രത്യേക താല്‍പ്പര്യമെടുത്ത് തളങ്കര മുസ് ലിം ഹൈസ്‌കൂളിനെ തിരഞ്ഞെടുക്കുകയായിരുന്നു.

Post a Comment

0 Comments