തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ നിര്‍ണായക തെളിവ് കണ്ടെത്തി ക്രൈംബ്രാഞ്ച്. കാറോടിച്ചത് അര്‍ജുനാണെന്ന് ഫോറന്‍സിക് പരിശോധനയിലൂടെ തെളിഞ്ഞു.
അര്‍ജുന്റെ തലയ്ക്ക് പരിക്കേറ്റത് ഡ്രൈവര്‍ സീറ്റില്‍ ഇരുന്നതിനാലാണെന്നും ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും മകളും പിന്‍ഭാഗത്താണ് ഇരുന്നിരുന്നതെന്നും കണ്ടെത്തലില്‍ പറയുന്നു. അര്‍ജുനെതിരെ മന:പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കും.
ബാലഭാസ്‌കറല്ല അര്‍ജുനാണ് കാര്‍ ഓടിച്ചതെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി പറഞ്ഞിരുന്നു
0 Comments