നിർധന കുടുംബത്തിലെ ഗൃഹനാഥന് ആസ്ക് ആലംപാടിയുടെ സഹായം

നിർധന കുടുംബത്തിലെ ഗൃഹനാഥന് ആസ്ക് ആലംപാടിയുടെ സഹായം



വിദ്യാനഗർ : വൃക്ക തകരാറിലായതിനെ തുടര്‍ന്ന് കാസർകോട് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന ആലംപാടി ഏരിയപ്പാടിയിലെ നിർധന കുടുംബത്തിലെ ഗൃഹനാഥന്  ആലംപാടി ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ (ആസ്ക് ആലംപാടി) സഹായം.

ഗുരുതരാവസ്ഥയിലുള്ള കുടുംബനാഥന് ആസ്ക് ജി.സി.സി കാരുണ്യവർഷം 2019 പദ്ധതിയിൽ നിന്നുള്ള സഹായധനം  ക്ലബിൽ വെച്ചു നടന്ന ചടങ്ങിൽ ആസ്‌ക് ജി.സി.സി മുൻ ജനറൽ സെക്രട്ടറി ഇഖ്ബാൽ മുഹമ്മദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അൽത്താഫ് സി എയ്ക്ക്  കൈമാറി. ഷെഫീൽ സി.എച്ച് , റിയാസ് ബംഗ്ലൂർ തുടങ്ങിയവർ  സംബന്ധിച്ചു.

Post a Comment

0 Comments