കാഞ്ഞങ്ങാട്: ഉദ്ഘാടനം കഴിഞ്ഞ് ഏഴ് വര്‍ഷമായി ഇരുട്ടിലായിരിക്കുന്ന പടന്നക്കാട് മേല്‍പാലത്തിന് വിളക്ക് സ്ഥാപിച്ചു തുടങ്ങി. 2012 സെപ്തംബര്‍ 17ന് മേല്‍പാല നിര്‍മാണം പൂര്‍ത്തീകരിച്ച അന്ന് മുതല്‍ പടന്നക്കാട് ജനത കാത്തിരിക്കുകയായിരുന്നു ഇവിടെത്തെ ഇരുട്ട് ഇല്ലാതവാന്‍. കാഞ്ഞങ്ങാട് നഗരസഭയാണ് മേല്‍പാലത്തിന് വിളക്ക് സ്ഥാപിക്കേണ്ടത്. എന്നാല്‍ പല സാങ്കേതികത്വം പറഞ്ഞ് അത് നീളുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പ് മുസ്ലിംലീഗ് നഗരസഭ കൗണ്‍സിലര്‍ അബ്ദുറസാഖ് തായിലക്കണ്ടി പരസ്യം സ്വീകരിച്ച് സ്വകാര്യ വ്യക്തികള്‍ പാലത്തിന് വിളക്ക് വെക്കുവാന്‍ സഹകരിക്കുമെന്ന പ്രോജക്ട് നഗരസഭയ്ക്ക് മുമ്പാകെ വെച്ചു. എന്നാല്‍ അത് കാഞ്ഞങ്ങാട് നഗരസഭ അംഗീകരിക്കാനോ, അതിനു വേണ്ടിയുള്ള നടപടി ക്രമങ്ങള്‍ നടത്താനോ തയ്യാറയില്ല.
എന്നാല്‍ നഗരസഭയുടെ സമീപനത്തില്‍ മനം മടുത്ത് ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വേട്ടെണ്ണല്‍ ദിവസം അബ്ദുറസാഖ് തായിലക്കണ്ടി രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പിക്ക് ആദ്യ നിവേദനമായി മേല്‍പാലത്തിന് വിളക്ക് സ്ഥാപിക്കാനാവശ്യപ്പെട്ടിരുന്നു. എം.പി ഈ വിഷയത്തില്‍ ഇടപെടുമെന്നായതോടെയാണ് നഗരസഭ അജണ്ടയില്‍ വെച്ച് മേല്‍പാലത്തിന് തെരുവ് വിളക്ക് സ്ഥാപിക്കാന്‍ തുടങ്ങിയിരിക്കുന്നത്.
ഏഴാം വാര്‍ഷിക ദിനമായ സെപ്തംബര്‍ 17 ആകുമ്പോഴേക്കും മേല്‍പാലത്തില്‍ വിളക്കു തെളിയുംവിധമാണ് ജോലികള്‍ പുരോഗമിക്കുന്നത്.കഴിഞ്ഞ മൂന്നരവര്‍ഷമായി നഗരസഭ കൗണ്‍സിലര്‍ അബ്ദുറസാഖ് തായിലക്കണ്ടിയുടെ നിരന്തരമായ ശ്രമഫലമാണ് മേല്‍പാലത്തിലെ തെരുവ് വിളക്ക് പ്രവര്‍ത്തി തുടങ്ങാന്‍ കാരണം.നേരത്തെ ടോള്‍ പ്ലാസയ്ക്ക് സമീപം വിളക്കുണ്ടായിരുന്നു. ടോള്‍ പിരിവ് നിര്‍ത്തി പ്ലാസ പൊളിച്ച് മാറ്റിയ തോ ടെ അതും അണഞ്ഞു പോയി. ഇതോടെ ദേശീയ പാതയില്‍ വലിയ പാലത്തില്‍ ഒന്നായ പടന്നക്കാട് മേല്‍പാലത്തില്‍ രാത്രി യാത്രകള്‍ വലിയ ദുഷ്‌കരമായിരുന്നു.
0 Comments