കളഞ്ഞു കിട്ടിയ സ്വര്‍ണ മാല നഗര പിതാവിനെ ഏല്‍പിച്ച് വഴിയോര കച്ചവടക്കാരന്‍

കളഞ്ഞു കിട്ടിയ സ്വര്‍ണ മാല നഗര പിതാവിനെ ഏല്‍പിച്ച് വഴിയോര കച്ചവടക്കാരന്‍


കാഞ്ഞങ്ങാട്: കളഞ്ഞുകിട്ടിയ സ്വര്‍ണമാല നഗരപിതാവിനെ എല്‍പ്പിച്ച വഴിയോരകച്ചവടക്കാരന്റെ സത്യസന്ധത നാടിന് അഭിമാനമായി. കോട്ടച്ചേരി മുനിസിപ്പല്‍ ബസ്റ്റാന്‍ഡിലെ കടലവില്‍പനക്കാരനും വഴിയോരകച്ചവടതൊഴിലാളിയൂണിയന്‍(സിഐടിയു) പ്രവര്‍ത്തകനുമായ ബഷീറിനാണ് ബസ്‌സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ബുധനാഴ്ച രാത്രി എകദേശം മൂന്നരപവനോളം തൂക്കം വരുന്ന സ്വര്‍ണമാല വീണുകിട്ടിയത്. യൂണിയന്‍ ജില്ലാ ട്രഷറര്‍ കൂടിയായ സഹപ്രവര്‍ത്തകന്‍ അഷറഫിനൊപ്പംവ്യാഴാഴ്ച കാലത്ത് നഗരസഭാ  കാര്യാലയത്തില്‍എത്തിയ ബഷീര്‍ സ്വര്‍ണമാല നഗരസഭാ ചെയര്‍മാന്‍ വി വി രമേശിനുകൈമാറുകയായിരുന്നു. സ്വര്‍ണമാലയുടെ ഉടമകള്‍ യഥാര്‍ത്ഥതെളിവുമായിനഗരസഭാ കാര്യാലയവുമായി ബന്ധപ്പെടണമെന്ന് ചെയര്‍മാന്‍  അറിയിച്ചു

Post a Comment

0 Comments