തൊട്ടി മഹല്ല് ജമാഅത്തിന് പുതിയ സാരഥികളായി

തൊട്ടി മഹല്ല് ജമാഅത്തിന് പുതിയ സാരഥികളായി


പള്ളിക്കര: തൊട്ടി നുസ്റത്തുൽ ഇസ്ലാം ജമാഅത്തിന്റെ വാർഷിക ജനറൽ ബോഡി യോഗം പ്രസിഡന്റ് തൊട്ടി സാലിഹ് ഹാജിയുടെ അദ്ധ്യക്ഷതയിൽ സ്ഥലം ഖത്വീബ് ഉസ്താദ് അബൂ ത്വാഹിർ അൽ ബദ്രി ഉദ്ഘാടനം ചെയ്തു.  ജന. സെക്ര. എം എ ഹമീദ് സ്വാഗതം പറഞ്ഞു.  സെക്രട്ടറി ടി എ ബഷീർ ഹാജി വാർഷിക റിപ്പോർട്ടും ട്രഷറർ ഹംസ തൊട്ടി വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.

തുടർന്നു റിട്ടേണിംഗ് ഓഫീസർ മുനീർ തമന്നയുടെ കാർമ്മികത്വത്തിൽ പുതിയ വർഷത്തേക്കുള്ള 15 അംഗ കമ്മിറ്റി അംഗങ്ങളെയും പിന്നീട് ചേർന്ന പ്രഥമ പ്രവർത്തക യോഗത്തിൽ വെച്ച് ഭാരവാഹികളേയും ഐക്യ ഖണ്ഠേന തെരഞ്ഞെടുത്തു.

ഭാരവാഹികൾ: പ്രസിഡന്റ് തൊട്ടി സാലിഹ് ഹാജി, ജനറൽ സെക്രട്ടറി കെ.എം.അബ്ദുറഹിമാൻ ഹാജി, ട്രഷറർ കെ എം സാലിഹ് മാസ്റ്റർ,  വൈസ് പ്രസിഡൻറുമാർ എം.എ.ലത്വീഫ്, ഖാലിദ് ഹാജി,  സെക്രട്ടറിമാർ മുനീർ തമന്ന, ടി എ സലീം തായൽ, എക്സിക്യൂട്ടീവ് അംഗങ്ങളായി തൊട്ടി ഹംസ, എം എ ഹമീദ്, പുത്തൂർ ഹംസ, ബഷീർ തഖ്വ, മുജ്തബ എം ജി

വിവിധ കോർഡിനേറ്റർമാരായി ബഷീർ ഹാജി മെഡിക്കൽ (മദ്രസ), മുഹമ്മദ് കുഞ്ഞി മുക്കൂട് (സിദ്ധീഖ് മസ്ജിദ്), അജ്മൽ സഹീർ (ഇന്റേണൽ ഓഡിറ്റർ)

Post a Comment

0 Comments