കോട്ടയം:കുമരകത്ത് സീരിയല്‍ കാണുന്നതിനിടെ ഭക്ഷണം ചോദിച്ച ഭര്‍ത്താവിനെ ഭാര്യ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. മണര്‍ക്കാട് സ്വദേശി അഭിലാഷിനാണ് വെട്ടേറ്റത്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യുവതി സീരിയല്‍ കാണുന്നതിനിടെ മദ്യപിച്ചെത്തി അഭിലാഷ് ഭക്ഷണം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഭാര്യ ഇയാളെ കണ്ടഭാവം നടിക്കാതെ സീരിയല്‍ കാണുകയായിരുന്നു. ഒടുവില്‍ അഭിലാഷ് ഭാര്യയോട് കയര്‍ത്ത് സംസാരിക്കുകയും വാക്കേറ്റം കയ്യാങ്കളിയിലെത്തുകയുമായിരുന്നു.ഭാര്യയുടെ അച്ഛനും അമ്മയും ഇവരുടെ വഴക്കില്‍ ഇടപ്പെട്ടതോടെ സംഭവം കൂട്ടത്തല്ലായി.
ഇതിനിടെ കത്തി കൈയില്‍ കിട്ടിയെ ഭാര്യ അഭിലാഷിനെ വെട്ടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഭാര്യയേയും മാതാപിതാക്കളെയും കുമരകം പോലീസ് അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
0 Comments