കാഞ്ഞങ്ങാട്: ഇമ്മാനുവൽ സിൽക്സിന്റ ഓണം- ബക്രീദ് ഷോപ്പിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി ആഴ്ചതോറും നൽകുന്ന സമ്മാനങ്ങളുടെ നറുക്കെടുപ്പ് കാഞ്ഞങ്ങാട് ഷോറൂമിൽ വച്ച് നടന്നു.പ്രശസ്ത സിനിമാ താരവും സർക്കിൾ ഇൻസ്പക്ടറുമായ സി ബി തോമസ് നറുക്കെടുപ്പ് കർമ്മം നിർവ്വഹിച്ചു. ഫൈസൽ സി.പി. പി.ആർ.ഒ മൂത്തൽ നാരായണൻ, ഷോറൂം മാനേജർ സന്തോഷ് .ടി .അഡ്മിൻ മാനേജർ നാരായണൻ ടി.പി, എന്നിവർ പങ്കെടുത്തു.
പ്രതിവാര നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ സ്കൂട്ടർ പ്രീത വി.വി (നമ്പർ 0205) നേടി.രണ്ടാം സമ്മാനം വാഷിംഗ് മെഷീൻ ലഭിച്ചത് സിജിനക്കാണ് (നമ്പർ-17632 ) റഫ്രിജറേറ്റർ മൂന്നാം സമ്മാനമായി ലഭിച്ചത് കെ.സൗമ്യക്കാണ് (നമ്പർ- 2237) നാലാം സമ്മാനമായ ഗോൾഡ് കോയിൻ ഗോപിക നേടി (നമ്പർ - 0557 ) മൈക്രോ ഓവൻ അഞ്ചാം സമ്മാനമായി നേടിയത് അശ്വിൻ (നമ്പർ-7001) ആണ്. ആറാം സമ്മാനമായ ഗിഫ്റ്റ് വൗച്ചറിന് കെ.അഞ്ജലി (നമ്പർ-o294) അർഹയായി.
0 Comments