ബഹ്‌റൈനിൽ തടവിൽ കഴിയുന്ന 250 ഇന്ത്യക്കാർ ജയിൽ മോചിതരാകുന്നു. ബഹ്‌റൈൻ രാജാവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ചർച്ചയിലാണ് തീരുമാനം.
ശിക്ഷാകാലാവധിക്കിടെ നല്ല പെരുമാറ്റം കാഴ്ച്ചവെച്ചവർക്കായിരിക്കും മോചനം. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഇടപെട്ട് ജയിലിൽ കഴിയുന്നവർക്ക് മോചനം സാധ്യമാകില്ല. ജയിലിൽ കഴിയുന്നവരുടെ പട്ടിക ഒരാഴ്ചക്കുള്ളിൽ അധികാരികൾക്ക് കൈമാറാൻ ഇന്ത്യൻ അംബാസിഡർക്ക് മോദി നിർദ്ദേശം നൽകി.
ഇതിനൊപ്പം തന്നെ നിരവധി മേഖലകളിൽ സഹകരണത്തിനുള്ള കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. സോളാർ എനർജി, ബഹിരാകാശ ഗവേഷണം, സാംസ്‌കാരിക മേഖലയിലെ വിനിമയം തുടങ്ങി വിവിധ മേഖലയിലാണ് ഇരുരാജ്യങ്ങളും കരാർ ഒപ്പുവെച്ചിരിക്കുന്നത്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയും ബഹ്‌റൈനിലെ നാഷണൽ സ്‌പേസ് സയൻസ് ഏജൻസിയും തമ്മിൽ ബഹിരാകാശ ഗവേഷണങ്ങൾക്കും കരാറായി.
0 Comments