കോഴിക്കോട്: പേരാമ്പ്രയിൽ പെൺകുട്ടിയെ നിരവധി പേർ പീഡിപ്പിച്ചതായി പരാതി. സ്വകാര്യസ്ഥാപനത്തിലെ പ്ലസ് ടു വിദ്യാർഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. പെൺകുട്ടി കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര സ്വദേശികളായ ഷഫീഖ്, ജുനൈദ്, മുഹമ്മദ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു. ഡിവൈഎസ്പി സാബുവിന്റെ നേതൃത്വത്തിലാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നത്. പിടിയിലായ പ്രതികളെ അൽപസമയത്തിനകം കോടതിയിൽ ഹാജരാക്കും.
0 Comments