ഇതര സംസ്ഥാന ദമ്പതികള്‍ കുഴിച്ചു മൂടിയ നവജാത ശിശുവിന്റെ മൃതദേഹം പൊലിസ് പുറത്തെടുത്തു

ഇതര സംസ്ഥാന ദമ്പതികള്‍ കുഴിച്ചു മൂടിയ നവജാത ശിശുവിന്റെ മൃതദേഹം പൊലിസ് പുറത്തെടുത്തു


കാഞ്ഞങ്ങാട്: ഇതര സംസ്ഥാന ദമ്പതികള്‍ കുഴിച്ചു മൂടിയ നവജാത ശിശുവിന്റെ മൃത ദേഹം പൊലിസ് പുറത്തെടുത്തു. നവജാത ശിശുവിനെ കുഴിച്ചു മൂടിയ സ്ഥലമായ കാഞ്ഞങ്ങാട് മല്‍സ്യമാര്‍ക്കറ്റിന് സമീപത്ത് വെച്ച് സ് പെഷ്യല്‍ തഹസില്‍ദാര്‍ രത്നാകരന്റെ സാന്നിധ്യത്തില്‍ തിങ്കളാഴ്ച ഉച്ച യോടെയാണ് പൊലിസ് കുഴിച്ചെടുത്തത്. രാജസ്ഥാന്‍ ദമ്പതികളായ കാജല്‍-ബാന ദമ്പതികള്‍ മുന്നാഴ്ച മുമ്പ് കുഴിച്ചു മൂടിയ നവജാത ശിശുവി ന്റെ മൃത ദേഹമാണ് പൊലിസ് കുഴിച്ചെടുത്തിരിക്കുന്നത്. കുഞ്ഞിന്റെ മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ കുഞ്ഞിനെ പോസ്റ്റ് മോര്‍ട്ടം നടത്തും. പരിയാരം മെഡിക്കല്‍ കോളേജിലെ പൊലിസ് സര്‍ജന്‍ ഡോ.എസ് ഗോപാലകൃഷ്ണനും കുഞ്ഞിനെ കുഴിച്ച് മൂടി പുറ ത്തെടുക്കുന്നിടത്ത് എത്തിയിരുന്നു. കുഞ്ഞിന്റെ പിതാവ് ബാനയാണ് കുഞ്ഞിന്റെ മൃത ദേഹമുള്ള കാഞ്ഞങ്ങാട് മല്‍സ്യമാര്‍ക്കറ്റിലെ റെയില്‍വേ സ്റ്റേഷന്‍ റോഡിന് തൊട്ടടുത്തുള്ള കാടുകയറിയ സ്ഥലം പൊലിസിന് കാണിച്ചു കൊടുത്തത്. സ്ഥലത്ത് കല്ലുകള്‍ വെച്ചതിനാല്‍ പൊലിസ് പെട്ടന്ന് മൃത ദേഹം കുഴി ച്ചെടുത്തിരുന്നു. പൂര്‍ണ്ണമായും മണ്ണായി മാറിയ മൃതദേഹം പൊലിസ് പ്ലാസ്റ്റിക്കിലാക്കിയാണ് പുറത്തു കൊണ്ടു വന്നത്. അതേ, സമയം കുഞ്ഞിന്റെ മരണത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് കുഴിച്ചു മൂടിയ പിതാവ് പറയുന്നതെന്നാണ് പൊലിസ് പറയുന്നത്. കണ്ണൂരില്‍ നിന്നും ട്രെയിന്‍ വഴി രോഗ ബാധിതനായ കുഞ്ഞിന് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ അസുഖം കലശലാകുകയും അത് മരിക്കുകയുമായിരുന്നുവെന്നാണ് പിതാവ് പറയുന്ന തെന്നാണ് പൊലിസ് പറയുന്നത്.  മൂന്ന്് ദിവസം മുമ്പ് കണ്ണൂര്‍ ടൗണ്‍ പൊലിസ് സ് റ്റേഷന്‍ പരിധിയില്‍  കാജലടക്കമുള്ള ഇതര സംസ്ഥാനക്കാര്‍ തമ്മില്‍ അടിപിടിക്കിടയുണ്ടായി. ഇതിനെ തുടര്‍ന്ന് ഇവരെ പൊലിസ് സ് റ്റേഷനില്‍ എത്തിയപ്പോഴാണ് കാജല്‍ സ്വന്തം കുഞ്ഞിനെ കൊന്ന് കുഴിച്ചു മൂടിയവളാണ് എന്ന് കൂട്ടത്തിലുള്ളവര്‍ ആരോപിച്ചു. ഇതേ, തുടര്‍ന്ന് പൊലിസ് നടത്തിയ ചോദ്യം ചെയ്യലില്‍ തന്റെ കുഞ്ഞിനെ കോട്ട ച്ചേരി മല്‍സ്യമാര്‍ക്കറ്റിന് സമീപം കുഴിച്ചിട്ടതായി കാജല്‍ വെളി പ്പെടുത്തി. ഇതിനെ തുടര്‍ന്ന് കാജല്‍-ബാന ദമ്പതികളെ കണ്ണൂര്‍ പൊലിസ് ഹോസ്ദുര്‍ഗ് പൊലിസിന് കൈമാറുകയായിരുന്നു. ശേഷമാണ് ഇവരെ വെച്ച് കുഞ്ഞിന്റെ മരണത്തിന്റെ ദുരൂഹത നീക്കാന്‍ പൊലിസ് സംഘം കുഞ്ഞി നെ കുഴിച്ചിട്ടത് വന്ന് മൃത ദേഹം പുറ ത്തെടുത്തിരിക്കുന്നത്. മൃത ദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയാലെ കുഞ്ഞിന്റെ മരണത്തിലുള്ള ദുരൂഹത പൂര്‍ണ്ണമായും പോകുകയുള്ളു

Post a Comment

0 Comments