റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തിയതി സെപ്റ്റംബർ 30

റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തിയതി സെപ്റ്റംബർ 30



റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തിയതി സെപ്റ്റംബർ 30. കാർഡിലെ എല്ലാ അംഗങ്ങളുടെയും ആധാർ നമ്പറുകൾ റേഷൻ കാർഡുമായി ബന്ധിപ്പിക്കണം. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ നിർദേശ പ്രകാരമാണ് നടപടി.

നേരത്തെ ആധാർ റേഷൻ കാർഡുമായി ബന്ധിപ്പിച്ചവർ വീണ്ടും ചെയ്യേണ്ടതില്ല. അനർഹരെ ഒഴിവാക്കാനും ഏത് റേഷൻ കടയിൽനിന്നും റേഷൻ വാങ്ങാൻ കഴിയുന്ന പോർട്ടബിലിറ്റി സംവിധാനം വിനിയോഗിക്കാനും ഇതിലൂടെ സാധിക്കും.

ആധാർ കാർഡും റേഷൻ കാർഡുമായി റേഷൻ കടയിലെത്തിയാൽ ഇ പോസ് മെഷീൻ വഴി ആധാർ ബന്ധിപ്പിക്കാനാകും. താലൂക്ക് സപ്ലൈ ഓഫീസ്, സിറ്റി റേഷനിങ് ഓഫീസ്, അക്ഷയ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും സൗകര്യം ലഭ്യമാണ്.

Post a Comment

0 Comments