ജ്വല്ലറി കവര്‍ച്ച: പ്രതികള്‍ക്ക് എട്ടു വര്‍ഷം തടവും പതിനായിരം രൂപ വീതം പിഴയും

ജ്വല്ലറി കവര്‍ച്ച: പ്രതികള്‍ക്ക് എട്ടു വര്‍ഷം തടവും പതിനായിരം രൂപ വീതം പിഴയും


കാഞ്ഞങ്ങാട്: പാണത്തൂര്‍ മിനാര്‍ ഗോള്‍ഡില്‍ നിന്നും 400 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 1.20 ലക്ഷം രൂപയും കവര്‍ച്ച ചെയ്ത കേസില്‍ മൂന്നു പ്രതിക ളെ എട്ടു വര്‍ഷം തടവിനും പതിനായിരം രൂപ വിതം പിഴയ്ക്കും ശിക്ഷിച്ചു.
പിഴയടച്ചില്ലെങ്കില്‍ ഒരു മാസം തടവ് കൂടി അനുഭവിക്കണം. പാണത്തൂരിലെ ആരിഫ്(38), ആബിദ്(42), പാണത്തൂര്‍ പള്ളിക്കലിലെ കെ നൗഫല്‍(46) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്(ഒന്ന്) വിദ്യാധരന്‍ പെരുമ്പള ശിക്ഷിച്ചത്.
കാഞ്ഞങ്ങാട് ഗാര്‍ഡന്‍ വളപ്പിലെ എം.കെ ഹമീദിന്റെ ഉടമസ്ഥതയിലുള്ള മിനാര്‍ ജ്വല്ലാറിയില്‍ 2007 ആഗസ്റ്റ് 18നാണ് കവര്‍ച്ച നടന്നത്. ജ്വല്ലറിയി ലെ ജീവനകരനായിരുന്നവരാണ് ശിക്ഷിക്കപ്പെട്ട പ്രതികള്‍. ജ്വല്ലറിയുടെ ഷട്ടറിന്റെ പൂട്ട് തുറന്നാണ് മോഷണം നടന്നിരിക്കുന്നത്.

Post a Comment

0 Comments