കണ്ണൂർ യൂണിവേഴ്സിറ്റിയുടെ രാഷ്ട്രീയകളി എം എസ് എഫ് -കെ എസ് യു സ്ഥാനാർത്ഥികളെ പിൻവലിച്ചു

കണ്ണൂർ യൂണിവേഴ്സിറ്റിയുടെ രാഷ്ട്രീയകളി എം എസ് എഫ് -കെ എസ് യു സ്ഥാനാർത്ഥികളെ പിൻവലിച്ചു


കാസർകോട്: യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കാസർകോട് ഗവ.കോളേജിൽ നിയമപ്രകാരമുള്ള പരീക്ഷ പാസ്സാവണമെന്നുള്ള മാനദണ്ഡം കാറ്റിൽ പറത്തി എസ് എഫ് ഐ യുടെ യൂണിയൻ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിക്ക് അനുകൂലമായി ഒറ്റ രാത്രി കൊണ്ട് തോറ്റയാളെ ജയിപ്പിച്ച യൂണിവേഴ്സിറ്റിയുടെ രാഷ്ട്രീയ ഇടപെടലിൽ പ്രതിഷേധിച്ച് എം എസ് എഫ് കെ.എസ് യു സ്ഥാനാർത്ഥികളെ പിൻവലിച്ചു.
ആഗസ്റ്റ് 26ന് നടന്ന സൂക്ഷ്മ പരിശോധന സമയത്ത് ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി പരീക്ഷ പാസാവാത്ത ആളാണെന്ന് റിട്ടേണിംഗ് ഓഫിസർക്കും, അദ്ധ്യാപകർക്ക് ബോധ്യപ്പെടുകയും യൂണിവേഴ്സിറ്റിയെ സമീപിക്കുകയും ചെയ്തു. പിറ്റേന്ന് 11 മണിയോട് സൂക്ഷ്മ പരിശോധന സമയത്ത് എസ് എഫ് ഐ സമർപ്പിച്ച വ്യാജ മാർക്ക് ലിസ്റ്റ് അതേപടി ഒപ്പും, സീലും വെച്ച് കോളേജിലേക്ക് അയക്കുയാണ് ഉണ്ടായത്, തെരഞ്ഞെടുപ്പ് രീതിയേ അട്ടിമറിച്ച് കൊണ്ട് തിരുവനന്ദപുരം യൂണിവേഴ്സിറ്റിയിൽ മോഡൽ വ്യാജരേഖയ്ക്ക് സപ്പോർട്ട് ചെയ്ത കണ്ണൂർ യൂണിവേഴ്സിറ്റി വിസിയും, പരീക്ഷ കൺട്രോളറും' സിപിഎമ്മിന്റെയും പോഷക സംഘടനകളുടേയും ഏജന്റായി പ്രവർത്തിക്കുകയായിരുന്നുവെന്ന് എം എസ് എഫ് ജില്ലാ പ്രസിഡണ്ട് അനസ് എതിർത്തോടും, ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാലും പറഞ്ഞു.യൂണിവേഴ്സിറ്റിക്കെതിരെ ചാൻസിലർ കൂടിയായ ഗവർണറെ സമീപിക്കും, നിയമപരമായും, രാഷ്ട്രിയ പരമായും നേരിടും, കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ഇത്തരം രാഷ്ട്രീയ ഇടപെടൽ കേട്ട് കേൾവി ഇല്ലാത്തതാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.

Post a Comment

0 Comments