കോടതി പരിസരത്ത് വെച്ച് കഞ്ചാവ് വില്‍പ്പനക്ക് ശ്രമിച്ച യുവാവ് അറസ്റ്റില്‍

കോടതി പരിസരത്ത് വെച്ച് കഞ്ചാവ് വില്‍പ്പനക്ക് ശ്രമിച്ച യുവാവ് അറസ്റ്റില്‍



വിദ്യാനഗര്‍ : കോടതി പരിസരത്ത് വെച്ച് കഞ്ചാവ് വില്‍പ്പനക്ക് ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഉളിയത്തടുക്ക എസ് പി നഗറിലെ മൊയ്തു എന്ന മൊയ്തീനെ (23) യാണ് വിദ്യാനഗര്‍ എസ് ഐ യു പി വിപിനും സംഘവും അറസ്റ്റ് ചെയ്തത്. 32.5 ഗ്രാം കഞ്ചാവും ഇയാളില്‍ നിന്നും പിടികൂടി.

കോടതിയില്‍ ഹാജരാവുന്ന പ്രതികള്‍ക്ക് വില്‍പ്പന നടത്താനാണ് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് സംശയിക്കുന്നത്. മൊയ്തീന്‍ നേരത്തെ ഏതാനും കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

Post a Comment

0 Comments