തിരക്കില്ലാത്ത സമയങ്ങളില്‍ യാത്രക്കാര്‍ക്ക് തീവണ്ടികളില്‍ 'ഡിസ്‌കൗണ്ട് ' അനുവദിക്കും

തിരക്കില്ലാത്ത സമയങ്ങളില്‍ യാത്രക്കാര്‍ക്ക് തീവണ്ടികളില്‍ 'ഡിസ്‌കൗണ്ട് ' അനുവദിക്കും


ദില്ലി: ട്രെയിനുകളില്‍ ഒഴിവുള്ള സീറ്റുകളില്‍ ആളെ കണ്ടെത്താന്‍ 25 ശതമാനം വരെ ഡിസ്‌കൗണ്ട് നല്‍കാന്‍ റെയില്‍വെ തീരുമാനം. റോഡ്-വ്യോമ ഗതാഗത രംഗത്ത് നിന്നുണ്ടാകുന്ന വെല്ലുവിളികളെ അതിജീവിക്കാനാണ് ഈ നീക്കം.
ശതാബ്ദി എക്‌സ്പ്രസ്, ഗാട്ടിമാന്‍ എക്സ്പ്രസ്, തേജസ് എക്‌സ്പ്രസ്, ഡബിള്‍ ഡക്കര്‍, ഇന്റര്‍സിറ്റി എക്‌സ്പ്രസ് എന്നിവയിലെ എസി എക്‌സിക്യുട്ടീവ് ക്ലാസിലും ചെയര്‍ കാറിലുമായിരിക്കും ഈ ഡിസ്‌കൗണ്ട് ലഭിക്കുക. ഇന്നലെയാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. പിന്നാലെ സോണല്‍ മാനേജര്‍മാര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശവും നല്‍കി. 50 ശതമാനത്തില്‍ താഴെ യാത്രക്കാരുള്ള ട്രെയിനുകളിലാണ് ഈ ഇളവ് ലഭിക്കുക.
കഴിഞ്ഞ വര്‍ഷത്തെ യാത്രക്കാരുടെ കണക്കനുസരിച്ച് അടുത്ത ഒരു വര്‍ഷത്തേക്കോ, അല്ലെങ്കില്‍ നിശ്ചിത മാസത്തേക്കോ ആണ് ഇളവ് അനുവദിക്കുക.
ഇത് സംബന്ധിച്ച തീരുമാനം പ്രിന്‍സിപ്പല്‍ സോണല്‍ മാനേജര്‍മാരുടേതാണെന്നും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Post a Comment

0 Comments