ജപ്പാനില്‍ കനത്തമഴയും വെള്ളപ്പൊക്കത്തിലും മൂന്ന് പേര്‍ മരിച്ചു. 9 ലക്ഷത്തോളം ആളുകളോട് വീടുപേക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ സര്‍ക്കാര്‍ നിര്‍ദേശം.
കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ജപ്പാനില്‍ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. 9 ലക്ഷത്തോളം ആളുകളോട് വീടുപേക്ഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ദശലക്ഷക്കണക്കിന് ആളുകളോട് ജാഗ്രത പാലിക്കാനും ആവശ്യമെങ്കില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും നിര്‍ദേശമുണ്ട്. കനത്ത മഴയും പ്രകൃതിക്ഷോഭവും തുടരുമെന്നാണ് ജപ്പാനിലെ കാലവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. രണ്ട് ദിവസമായി നിര്‍ത്താതെ പെയ്യുന്ന മഴയാണ് ജപ്പാനില്‍ സ്ഥിതിഗതികള്‍ വഷളാക്കിയത്. റോഡുകളും പാലങ്ങളും വെള്ളത്തിനടിയിലായത് ഗതാഗതത്തേയും ദോഷകരമായി ബാധിച്ചു. നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്.
മഴ തുടരുകയാണെങ്കില്‍ ഇനിയും വലിയ അപകടങ്ങളുണ്ടാകുമെന്ന് കാലവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു. സ്വന്തം ജീവന്‍ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഓരോരുത്തര്‍ക്കുമുണ്ടെന്നും അതിനാല്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. വീടുകളൊഴിയാന്‍ നിര്‍ദേശം നല്‍കിയിട്ടും അനുസരിക്കാത്തവരെ നിര്‍ബന്ധപൂര്‍വ്വം ഒഴിപ്പിക്കാനും ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ രാജ്യത്തുണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും ഇരുനൂറോളം പേര്‍ മരിച്ചിരുന്നു.
0 Comments